എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികളിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

യാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator


ന്യൂഡൽഹി: എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെ 5 വിമാനകമ്പനികൾക്ക് നേരെയാണ് സൈബർ ആക്രമണം നടന്നത്. 

എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സീത എന്ന കമ്പനിയാണ്. ഈ കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്. 2011 മുതൽ 2021 ഫെബ്രുവരി വരെയുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. യാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു. 

സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഡാറ്റ ചോർച്ച നടന്നതായി എയർ ഇന്ത്യ ഇമെയിൽ വഴി യാത്രക്കാരെ അറിയിച്ചു. എയർ ഇന്ത്യക്ക് പുറമേ യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഈ കമ്പനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസ് കമ്പനികളും ഡാറ്റ് ചോർച്ചയ്ക്ക് ഇരയായതായാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികളിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന