
മോൻതാ 100 കിലോമീറ്റർ വേഗതയിൽ കരയിലേക്ക്; വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി; ആന്ധ്രാ തീരമേഖലയിൽ നിന്നു ആളുകളെ മാറ്റി
അർധ രാത്രിയോടെ മോൻതാ കര തൊടും

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90 മുതൽ 100 കിലോമീറ്റർ വേഗതയിലായിരിക്കും കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആന്ധ്രയിലെ മച്ലി പട്ടണത്തിനും കലിംഗ പട്ടണത്തിനുമിടയിലായിരിക്കും മോൻതാ കര തൊടുക. മുൻകരുതലായി ആന്ധ്ര തീര മേഖലയിൽ നിന്നു ആളുകളെ മാറ്റി. കാക്കിനട, കോണസീമ മേഖലകളിൽ ഗർഭിണികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
വിശഖപട്ടണത്തു നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് സർവീസുകൾ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
The Meteorological Department has issued a warning that Cyclone montha has turned towards land.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



