
നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ; മലബാറിനും മാവേലിക്കും അധിക സ്ലീപ്പർ കോച്ച്
ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിനും ഇന്ന് മുതൽ അധിക കോച്ച്

പാലക്കാട്: നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവേ. മാവേലി, മലബാർ ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ചെന്നൈ എഗ്‌മൂർ– മംഗളൂരു എക്സ്പ്രസിന് ഇരു ഭാഗത്തേക്കും (16159– 16160) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ഇതോടെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി. ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഇന്ന് മുതലും മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ ഒക്ടോബർ ഒന്ന് മുതലും അധിക കോച്ച് ഉണ്ടാകും.
തിരുവനന്തപുരം സെൻട്രൽ– മംഗളൂരു മാവേലി എക്സ്പ്രസിന് ഇരു ഭാഗത്തേക്കും (16603– 16604) ഓരോ സ്ലീപ്പർ കോച്ച് അധികമായി അനുവദിച്ചു. ആകെ സ്ലീപ്പർ കോച്ചുകൾ 10. മംഗളൂരുവിൽ നിന്നു നാളെ പുറപ്പെടുന്ന ട്രെയിനിലും പിറ്റേന്നു മുതൽ തിരിച്ചുള്ള ട്രെയിനിലും അധിക കോച്ച് ഉണ്ടാകും.
തിരുവനന്തപുരം സെൻട്രൽ– മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിൽ ഇരു ഭാഗത്തേക്കും (16630– 16629) ഓരോ സ്ലീപ്പർ കോച്ച് അധികം ഏർപ്പെടുത്തി. ആകെ സ്ലീപ്പർ കോച്ച് 10 ആയി.
WHAT TO READ NEXT

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
സ്പെഷൽ ട്രെയിൻ
ലോകമാന്യ തിലക് – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ (01463) 15 മുതൽ നവംബർ 19 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 4ന് പുറപ്പെടും. ഇത് വെള്ളിയാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ- കാസർകോട് (10.30), കണ്ണൂർ (11.47), കോഴിക്കോട് (01.12), തിരൂർ (2.25), ഷൊർണൂർ (3.00).
തിരുവനന്തപുരം നോർത്ത്– ലോകമാന്യതിലക് സ്പെഷൽ എക്സ്പ്രസ് (01464) 17 മുതൽ നവംബർ 21 വരെ എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 2.15ന് പുറപ്പെടും. ഈ ട്രെയിൻ ലോകമാന്യതിലക് സ്റ്റേഷനിൽ ഞായർ രാത്രി 11.55ന് എത്തും. പാലക്കാട് ഡിവിഷനിലെ സ്റ്റോപ്പുകൾ- ഷൊർണൂർ (ശനി രാത്രി 9.05), തിരൂർ (9.54), കോഴിക്കോട് (10.37), കണ്ണൂർ (ഞായർ പുലർച്ചെ 12.47), കാസർകോട് (02.08).
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Additional sleeper coaches have been sanctioned for the Mangaluru-Chennai, Maveli, and Malabar Express trains to accommodate more passengers. Furthermore, a special train service between Lokmanya Tilak and Thiruvananthapuram has been approved to manage the Navaratri rush
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



