തന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്‍ മര്‍ദിച്ച ദളിത് ബാലന്‍ മരിച്ചു

തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥി മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST


ജയ്പൂർ: തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ മർദിച്ച ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥി മരിച്ചു. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ് അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി ശനിയാഴ്ചയാണ് മരിച്ചത്.  

പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പ്രത്യേക പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചു. കുറ്റാരോപിതനായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ജൂലൈ 20നാണ് വിദ്യാർഥിക്ക് അധ്യാപകന്റെ മർദനമേറ്റത്. രാജസ്ഥാനിലെ ജാലോർ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഞെട്ടൽ രേഖപ്പെടുത്തി. വിദ്യാർഥിയുടെ കുടുംബത്തിന് പരമാവധി വേഗത്തിൽ നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസനിധിയിൽനിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

അധ്യാപകന്റെ പാത്രത്തിലെ വെള്ളം കുടിച്ചതിന് എന്റെ മകനെ ചൈൽ സിങ് ക്രൂരമായി മർദിച്ചതായാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഞാൻ കുട്ടിയെ ഉദയ്പൂരിലേക്കും തുടർന്ന് അഹമ്മദാബാദിലേക്കും കൊണ്ടുപോവുകയായിരുന്നെന്നും പിതാവ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now