
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

ഫത്തേപ്പൂര്: മാവില് നിന്ന് ഇല പറിച്ചതിന്റെ പേരില് ജനക്കൂട്ടം മര്ദിച്ചതിന് പിന്നാലെ ദലിത് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്പ്രദേശിലെ ഫത്തേപ്പൂര് ജില്ലയിലെ ആസ്ത ഗ്രാമത്തിലാണ് സംഭവം നടന്നത്. 26കാരനായ ധര്മപാല് ദിവാകര് ആണ് തൂങ്ങിമരിച്ചത്. ബുധനാഴ്ച ദിവാകറിനെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
ആടുകള്ക്ക് തീറ്റ കൊടുക്കാന് വേണ്ടിയാണ് ദിവാകര് മാവില് നിന്ന് ഇലകള് പറിച്ചത്. ഇതുകണ്ട ഒരു കൂട്ടം ഗ്രാമീണര് ദിവാകറിനെ മര്ദിക്കുകയായിരുന്നു.
തിരിച്ചെത്തി മുറിയില് കയറി വാതില് അടച്ച ദിവാകര് പുറത്തുവരാതിരുന്നതിനെ തുടര്ന്ന് വീട്ടുകാര് വാതില് പൊളിച്ച് അകത്തു കടന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില് കണ്ടെത്തിയത്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില് മൂന്നുപേര്ക്ക് എതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



