
51 മണിക്കൂര്‍ നീണ്ട പ്രയത്‌നം; തകര്‍ന്ന ട്രാക്കുകള്‍ പുനഃസ്ഥാപിച്ചു; ട്രെയിനുകള്‍ കടത്തിവിട്ടു ( വീഡിയോ)
മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്

ഭുവനേശ്വര്‍: ട്രെയിന്‍ ദുരന്തം ഉണ്ടായ ഒഡീഷയിലെ ബാലസോറില്‍ അപകടത്തില്‍ തകര്‍ന്ന ട്രാക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ രാത്രി കല്‍ക്കരിയുമായി ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ട്രെയിന്‍ കടന്നുപോയത്.
51 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ട്രാക്കുകള്‍ പുനഃസ്ഥാപിച്ചത്. രാവിലെ ട്രാക്കിലൂടെ പാസഞ്ചര്‍ ട്രെയിനും കടത്തിവിട്ടിരുന്നു. ട്രെയിന്‍ അപകടം ട്രാക്കുകള്‍ അറ്റകുറ്റപ്പണികള്‍ക്കു ശേഷം പൂര്‍വസ്ഥിതിയിലായതായും ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.
#WATCH | Balasore, Odisha: Train movement resumes in the affected section where the horrific #BalasoreTrainAccident happened that claimed 275 lives. Visuals from Bahanaga Railway station. pic.twitter.com/Onm0YqTTmZ
â ANI (@ANI) June 4, 2023
ട്രാക്ക് അറ്റകുറ്റപ്പണികള്‍ വിലയിരുത്തിക്കൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും സ്ഥലത്തുണ്ടായിരുന്നു. ഉത്തരവാദിത്തം അവസാനിച്ചിട്ടില്ലെന്നും, കാണാതായവരെ കണ്ടെത്തി കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയാണ് പ്രധാന ലക്ഷ്യമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു.
അതേസമയം ദുരന്തത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും മൊഴി നല്‍കാന്‍ അവസരമുണ്ട്. തീവണ്ടി ദുരന്തത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും.
#WATCH | Balasore,Odisha:..."Our goal is to make sure missing persons' family members can find them as soon as possible...our responsibility is not over yet": Union Railway Minister Ashwini Vaishnaw gets emotional as he speaks about the #OdishaTrainAccident pic.twitter.com/bKNnLmdTlC
â ANI (@ANI) June 4, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്


