
പിപിഇ കിറ്റ് ധരിച്ചെത്തി മൃതദേഹം പാലത്തില്‍ നിന്ന് നദിയിലേക്ക് എറിഞ്ഞു; വീഡിയോ പുറത്ത്
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയില്‍ ഉപേക്ഷിച്ചു
ലഖ്‌നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തില്‍നിന്ന് നദിയില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പിപിഇ കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം പാലത്തില്‍നിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സിദ്ധാര്‍ഥനഗര്‍ സ്വദേശി പ്രേംനാഥിന്റെ മൃതദേഹമാണ് നദിയില്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ ആ വഴി കാറിലെത്തിയ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
അതേസമയം, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് പ്രേംനാഥിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മെയ് 25-നാണ് കോവിഡ് ബാധിച്ച് പ്രേംനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 28-ന് മരിച്ചു. തുടര്‍ന്ന് സംസ്‌കരിക്കാനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും ഇവര്‍ മൃതദേഹം നദിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിശദീകരിച്ചു.
In UP's Balrampur district, video of body of man being thrown in the river from a bridge has surfaced. The body was of a man who succumbed to Covid on May 28. pic.twitter.com/DEAAbQzHsL
â Piyush Rai (@Benarasiyaa) May 30, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



