
മരിച്ചവരില്‍ മൂന്നു കുട്ടികളും; പഞ്ചാബ് ഫാക്ടറി വാതക ചോര്‍ച്ചയില്‍ മരണം 11 ആയി, ആളുകളെ ഒഴിപ്പിച്ചു
പഞ്ചാബിലെ ഫാക്ടറിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി

ലുധിയാന: പഞ്ചാബിലെ ഫാക്ടറിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫാക്ടറിക്കുള്ളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്.
ലുധിയാനയിലെ ഗിയാസ്പുര ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തെ മാര്‍ക്കറ്റും വീടുകളും പൊലീസ് ഒഴിപ്പിച്ചു.
#WATCH | Punjab: Nine dead, 11 hospitalised in an incident of gas leak in Giaspura area of Ludhiana. Visuals from the spot as local administration and medical team reach the spot.
â ANI (@ANI) April 30, 2023
Local officials say that the area has been cordoned off. pic.twitter.com/moDPTVG8XS
ജനവാസ മേഖലയിലാണ് അപകടം നടന്നത്. മൂന്ന് ആണ്‍കുട്ടികളാണ് മരിച്ചത്. അഞ്ച് സ്ത്രീകളും മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ അടിയന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




