കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഒരു രാത്രി മുഴുവൻ ഡി​ഗ്രി വിദ്യാർത്ഥിനി പൂന്തോട്ടത്തിൽ; ദുരൂഹത; അന്വേഷണം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ഹൈദരാബാദ്: കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ പൂന്തോട്ടത്തിൽ കണ്ടെത്തി. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലെ ഗുർലയിലാണ് സംഭവം. ബോധമില്ലാതെ കൈയും കാലും കെട്ടിയിട്ട നിലയിൽ പെൺകുട്ടി കിടക്കുന്നത് നാട്ടുകാരാണ് കണ്ടെത്തിയത്. ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൈകാലുകൾ കെട്ടി ഞായറാഴ്ച രാത്രി പൂന്തോട്ടത്തിൽ ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസ് നി​ഗമനം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പൂന്തോട്ടത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. 

പെൺകുട്ടി തെർലാം സ്വദേശിയാണെന്നും വിജയനഗരം ജില്ലയിലെ കോളജിൽ ഡി​ഗ്രി വിദ്യാർത്ഥിനിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതേസമയം, ആരാണ് പെൺകുട്ടിയെ ഇവിടെ ഉപേക്ഷിച്ചതെന്നോ എന്താണ് സംഭവിച്ചതെന്നോ ഇതുവരെ വ്യക്തമല്ല. 

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇതുവരെ മൊഴിയെടുക്കാനായിട്ടില്ല. പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴിയെടുക്കുമെന്നും അതോടെ സംഭവത്തിൽ വ്യക്തത വരുമെന്നും പൊലീസ് വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates