
ചെങ്കോട്ട സംഘര്‍ഷം: നടന് ദീപ് സിദ്ദുവിന് ജാമ്യം
ചെങ്കോട്ട സംഘര്‍ഷം: നടന് ദീപ് സിദ്ദുവിന് ജാമ്യം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദീപ് സിദ്ദുവിന് കോടതി ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്.
സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിദ്ദു സമരത്തില്‍ പങ്കെടുത്തതെന്നും ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം സിദ്ദു ജനക്കൂട്ടത്തെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിന് തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്.
ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഒളിവില്‍ പോയ സിദ്ദുവിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും


