മനീഷ് സിസോദിയയേയും ജയിലിലായ മന്ത്രി സത്യേന്ദര്‍ ജെയിനിനേയും ഭഗത് സിങ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിച്ചു

മനീഷ് സിസോദിയ /ഫയല്‍ ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിസോദിയക്ക് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 ന് സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം.

സിബിഐ ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. തന്റെ വീട്ടില്‍ 14 മണിക്കൂര്‍ സിബിഐ തിരച്ചില്‍ നടത്തി. ബാങ്ക് ലോക്കര്‍ പരിശോധിച്ചു. എന്നിട്ടും ഒന്നും ലഭിച്ചില്ലെന്നും സിസോദിയ പറഞ്ഞു. കേസില്‍, അദ്ദേഹത്തിന്റെ സഹായിലും മലയാളിയുമായ വിജയ് നായരെ
അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ജയിലിലായ മന്ത്രി സത്യേന്ദര്‍ ജെയിനിനേയും ഭഗത് സിങ് എന്ന്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിച്ചു.  കേന്ദ്ര സര്‍ക്കാരിനെതിരെ എഎപി സര്‍ക്കാര്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും കെജ്‌രിവാള്‍ അവകാശപ്പെട്ടു. മനീഷ് സിസോദിയയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates