
News Now
ന്യൂഡല്ഹി: സുഹൃത്തിന്റെ പ്രായപൂര്ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ ഉദ്യോഗസ്ഥനെ ജോലിയില് നിന്ന് സസ്പെന്റ് ചെയ്ത് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്. അഞ്ച് മണിക്ക് മുന്പായി റിപ്പോര്ട്ട് സമര്പ്പിക്കണണെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
സംഭവത്തില് പ്രതിയെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില് മറ്റാര്ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി ഡിസിപി സാഗര് സിങ് കൈസി പറഞ്ഞു.
ചികിത്സയില് കഴിയുന്ന പെണ്കുട്ടിയെ കാണാന് പൊലീസും അധികൃതരും അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഡല്ഹി വനിതകമ്മീഷന് അധ്യക്ഷ ആശുപത്രിയില് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേസില് പൊലീസ് ഒത്തുകളിക്കുകയാണെന്ന് മലിവാള് ആരോപിച്ചു. കേസില് നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിഡി സെക്രട്ടറി, ഡല്ഹി ഡിസിപി, സര്വീസ് ഡിപ്പാര്ട്ടുമെന്റ് സെക്രട്ടി എന്നിവര്ക്ക് വനിത കമ്മീഷന് അധ്യക്ഷ കത്തയച്ചു.
#WATCH | The now-suspended rape-accused Delhi government official and his wife have been detained by Police.
â ANI (@ANI) August 21, 2023
The official has been booked for allegedly raping his deceased friend's minor daughter for several months. pic.twitter.com/WN7YSqEi5E
വനിതാ ശിശുവികസന വകുപ്പിലെ മുതിര്ന്ന ഉദ്യോഗസ്ഥനായ പ്രേമോദയ് ഖാഖ 2020നും 2021 നും ഇടയ്ക്ക് പലതവണ പീഡിപ്പിച്ചതായും ഭാര്യ അബോര്ഷന് ഗുളിക നല്കിയതായും പെണ്കുട്ടി പറഞ്ഞു.
#WATCH | Police arrive at the residence of the rape accused Delhi govt official in Burari
â ANI (@ANI) August 21, 2023
He has been booked for allegedly raping his deceased friend's minor daughter for several months pic.twitter.com/2dDb2hzCPy
ഇപ്പോള് പന്ത്രണ്ടാം ക്ലാസ് വിദ്യാര്ഥിനിയാണ് പെണ്കുട്ടി. 2020ല് പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ഉദ്യോഗസ്ഥന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. ലൈംഗികാതിക്രമത്തെ തുടര്ന്ന് കുട്ടി ഗര്ഭിണിയായപ്പോള് ഈ വിവരം ഭാര്യയെ അറിയിച്ചു. തുടര്ന്ന് ഇവര് ഗര്ഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെണ്കുട്ടിക്ക് നല്കുകയുമായിരുന്നു. പിന്നീട് പെണ്കുട്ടി അമ്മയുടെ അടുത്തേക്ക് മടങ്ങിപ്പോയി. അവിടെവച്ച് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്ന്ന് പെണ്കുട്ടിയെ ഡോക്ടറെ കാണിച്ചു. അപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്ന്ന് കുടുംബം പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







