
സോനം വാങ്‌ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി
സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മെദാന്തയിലേക്ക് മാറ്റാം; ചികിത്സ തുടരാൻ ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിക്കാൻ ഉത്തരവ്; വിധിയെ സ്വാഗതം ചെയ്ത് ഭാര്യ ഗീതാഞ്ജലി ആങ്‌മോ

ന്യൂഡൽഹി: സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ അദ്ദേഹം ആഗ്രഹിക്കുന്ന പ്രകാരം സ്വകാര്യ ആശുപത്രിയായ ഗുരുഗ്രാമിലെ മെദാന്തയിലേക്ക് മാറ്റാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ചികിത്സയുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയമായിരിക്കും അദ്ദേഹത്തെ മാറ്റുകയെന്ന് കോടതി വ്യക്തമാക്കി.വാങ്‌ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ (സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായകമായ നിരീക്ഷണം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കാമെന്നും കോടതി അറിയിച്ചു
സഫ്ദർജംഗ് ആശുപത്രിയിൽ നിലവിലുള്ള വാങ്‌ചുക്കിന്റെ എല്ലാ മെഡിക്കൽ റെക്കോർഡുകളും റിപ്പോർട്ടുകളും മെദാന്ത ആശുപത്രി അധികൃതർക്ക് കൈമാറാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
അദ്ദേഹത്തെ സ്വന്തം ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കുകയാണ്. മെദാന്തയിൽ അദ്ദേഹം ചികിത്സയിൽ തുടരും. സഫ്ദർജംഗ് ആശുപത്രിയിൽ നടത്തിയ എയിംസിന്റെയും മറ്റ് ലാബുകളുടെയും പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെ മെദാന്തയ്ക്ക് കൈമാറും. വാങ്‌ചുക്കിന്റെ ചികിത്സയുടെ മേൽനോട്ടത്തിനായി വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു പാനൽ രൂപീകരിക്കാൻ മെദാന്ത ഡയറക്ടർക്ക് കോടതി നിർദ്ദേശം നൽകും,- ഹൈക്കോടതി വ്യക്തമാക്കി.
ആശ്വാസമെന്ന് ഭാര്യ ഗീതാഞ്ജലി; സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് അപ്പീൽ നൽകിയത്
വാങ്‌ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഗീതാഞ്ജലി ആങ്‌മോ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് എയിംസിലെയും സ്വകാര്യ ലാബുകളിലെയും പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ മെഡിക്കൽ ബുള്ളറ്റിനുകൾ മുൻപ് സഫ്ദർജംഗ് ആശുപത്രി അധികൃതർ ഹാജരാക്കിയിരുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
In a major relief to activist Sonam Wangchuk, the Delhi High Court on Tuesday stated it would pass an order allowing his transfer from the government-run Safdarjung Hospital to Medanta Hospital, a private facility of his choice, while ensuring the continuity of his ongoing medical treatment.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

