
പേരക്കുട്ടികളെ നോക്കുക, പാചകം ചെയ്യുക, വീട്ടുകാര്യങ്ങള് നിയന്ത്രിക്കുക തുടങ്ങിയ ജോലികള്ക്ക് കൃത്യമായ സാമ്പത്തിക മൂല്യമുണ്ടെന്ന് കോടതി നിരീക്ഷണം

News Now
നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്ഹി: പ്രായമായെന്ന പേരില് ഒരാള് കുടുംബ വരുമാനത്തില് പങ്കുവഹിക്കുന്നില്ലെന്ന അനുമാനത്തില് എത്താനാവില്ലെന്ന് ഡല്ഹി ഹൈക്കോടതി. പ്രായമായ വീട്ടമ്മയുട അപകട നഷ്ടപരിഹാരത്തുക ഉയര്ത്തിയാണ് ഹൈക്കോടതി നിരീക്ഷണം. വീട്ടമ്മമാരുടെ പ്രതിഫലം ലഭിക്കാത്ത ജോലിക്കും മൂല്യമുണ്ടെന്നും നഷ്ടപരിഹാരം നിശ്ചയിക്കുന്നതില് ഇതും ഘടകമാവണമെന്നും കോടതി പറഞ്ഞു.
74കാരി ഗംഗാദേവി എന്ന വീട്ടമ്മയ്ക്കാണ് ഡല്ഹി ഹൈക്കോടതിയില് നിന്ന് അനുകൂല വിധി ഉണ്ടായത്. 2019 ഫെബ്രുവരിയില് ഉണ്ടായ ബസ് അപകടത്തില് ഗംഗാദേവിയുടെ ഇടത് കാല്മുട്ടിന് താഴേക്കും വലതുകാലിലെ എല്ലാ വിരലുകളും മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ക്ലെയിം അനുവദിക്കേണ്ട മോട്ടോര് ആക്സിഡന്റ് ക്ലെസിംസ് ട്രൈബ്യൂണല് (MACT) 14.42 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം കണക്കാക്കിയത്. ഗംഗാദേവി ജീവിതം മുഴുവന് വീട്ടമ്മയായിരുന്നു, ഔദ്യോഗികജോലികള് ചെയ്തിട്ടില്ല, അവര് വീട്ടുജോലികള് ചെയ്യുകയോ പേരക്കുട്ടികളെ നോക്കുകയോ ചെയ്തത് തെളിയിക്കാന് മതിയായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് MACT നഷ്ടപരിഹാരം കുറച്ചത്.
ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ഗംഗാദേവിയും കുടുംബവും ഹൈക്കോടതിയെ സമീപിച്ചത്. ഇരുകൂട്ടരുടെയും വാദങ്ങള് കേട്ട കോടതി, എംഎസിടി അനുവദിച്ച 14.42 ലക്ഷം നഷ്ടപരിഹാരം 20.79 ലക്ഷമാക്കി ഉയര്ത്തി ഉത്തരവിട്ടു. 6.37 ലക്ഷം രൂപയുടെ വര്ദ്ധനവാണ് നഷ്ടപരിഹാരത്തില് ഉണ്ടായത്. കൂടാതെ ക്ലെയിം ഹര്ജി ഫയല് ചെയ്ത തീയതി മുതല് പ്രതിവര്ഷം 7.5 ശതമാനം പലിശ നല്കാനും കോടതി നിര്ദ്ദേശിച്ചു.
പ്രായക്കൂടുതല് ഉണ്ടെന്ന കാരണം കാണിച്ച് ഒരു മുതിര്ന്ന വ്യക്തി കുടുംബത്തിന് സാമ്പത്തികമായ സംഭാവനകള് നല്കുന്നത് നിര്ത്തിയെന്ന് അനുമാനിക്കാന് കഴിയില്ലെന്ന് ഡല്ഹി ഹൈക്കോടതി വ്യക്തമാക്കി. മോട്ടോര് അപകടകേസുകളില് നഷ്ടപരിഹാരം നിര്ണ്ണയിക്കുമ്പോള് പ്രായമായ സ്ത്രീകള് ചെയ്യുന്ന പ്രതിഫലമില്ലാത്ത വീട്ടുജോലികളും പരിചരണ സേവനങ്ങളും അംഗീകരിക്കപ്പെടണമെന്ന് കോടതി പറഞ്ഞു.
നഷ്ടപരിഹാരം ഉയര്ത്തിയതു കൂടാതെ മറ്റൊരു കൃത്രിമക്കാല് വാങ്ങുന്നതിനുള്ള ചെലവിലേക്ക് 1.30 ലക്ഷം രൂപയും പരിപാലനത്തിനായ 75,000 രൂപയും അധികമായി നല്കാനും കോടതി ഉത്തരവിട്ടു. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള പക്ഷപാതത്തെക്കുറിച്ചും വിവേചനത്തെക്കുറിച്ചും സൂചിപ്പിക്കുന്ന 'ഏജിസം' (AGEISM) എന്ന വേര്തിരിവിനെ കുറിച്ചും വിധിയില് ജസ്റ്റിസ് ദയാല് എടുത്തുപറഞ്ഞു.
ഗംഗാദേവിക്ക് വര്ദ്ധിപ്പിച്ച നഷ്ടപരിഹാര തുകയായ 6,37,307 രൂപ ക്ലെയിം ഹര്ജി ഫയല് ചെയ്ത തീയതി മുതല് 7.5 ശതമാനം പലിശ സഹിതം നാലാഴ്ചയ്ക്കകം എംഎസിടിയില് നിക്ഷേപിക്കാന് കോടതി നിര്ദേശിച്ചു. ഇതില് 1,37,307 രൂപ രണ്ട് ആഴ്ചയ്ക്കുള്ളില് ഗംഗാദേവിക്ക് നല്കാനും ബാക്കി തുകയും പലിശയും നിശ്ചിത കാലവാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളായി നിക്ഷേപിക്കാനും കോടതി അറിയിച്ചു.
Summary
Delhi High Court significantly increases accident compensation for elderly housewife
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അമ്മ സംഘടനയ്ക്ക് സ്പെഷല് കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി

ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി


