
കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ നഗ്നലംഘനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹര്ജിയില് പറയുന്നു

News Now
തൃശൂരില് ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്

തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

ന്യൂഡല്ഹി: ഡല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനിടയില് മാധ്യമപ്രവര്ത്തകര്ക്ക് നേരെ ഡല്ഹി പൊലീസിന്റെയും കേന്ദ്ര അര്ധസൈനിക വിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്ക്കെതിരെ കേരള യൂണിയന് ഓഫ് വര്ക്കിങ് ജേര്ണലിസ്റ്റ്സ് (കെയുഡബ്ല്യുജെ - ഡല്ഹി യൂണിറ്റ്) സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമാണ് സംഘടന കോടതിയില് ഹര്ജി ഫയല് ചെയ്തത്.
ഒക്ടോബര് 10, 11 തീയതികളില് ഡല്ഹിയില് നടന്ന പ്രക്ഷോഭങ്ങള് റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഹര്ജിയിലെ പ്രധാന ആരോപണം. പ്രസ് ക്രെഡന്ഷ്യലുകള് പ്രദര്ശിപ്പിച്ച് ജോലി ചെയ്തിരുന്ന മാധ്യമപ്രവര്ത്തകരെ പോലും പൊലീസ് ഉദ്യോഗസ്ഥര് ലക്ഷ്യമിട്ടതായി ഹര്ജിയില് പറയുന്നു. മാധ്യമപ്രവര്ത്തകരെ തടഞ്ഞുവെക്കുക, വലിച്ചിഴയ്ക്കുക, ദീര്ഘനേരം ചോദ്യം ചെയ്യുക, പരിശോധനകള് നടത്തുക എന്നിവയ്ക്ക് പുറമെ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറ പിടിച്ചുവാങ്ങാന് ശ്രമിക്കുകയും തത്സമയ റിപ്പോര്ട്ടിങ്ങിലുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്ത്തകയെ മര്ദിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
മലയാളം വാര്ത്താ ചാനലുകളിലെ ഏഴ് മാധ്യമപ്രവര്ത്തകര് പൊലീസ് അതിക്രമത്തിന് ഇരയായതായി ഹര്ജിയില് പേരെടുത്ത് പറയുന്നുണ്ട്. ഒക്ടോബര് 9, 11 തീയതികളില് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഹര്ജിയില് ചൂണ്ടിക്കാണിക്കുന്നു. ഒക്ടോബര് 11-ൃലെ ഉത്തരവ് പ്രകാരം വക്കീലന്മാര്ക്കും മാധ്യമപ്രവര്ത്തകര്ക്കും മറ്റ് പ്രൊഫഷണലുകള്ക്കും തങ്ങളുടെ ജോലി നിര്വഹിക്കുന്നതില് തടസ്സങ്ങള് സൃഷ്ടിക്കാന് പാടില്ല എന്ന് വ്യക്തമാക്കിയതാണെന്ന് ഹര്ജിയില് ഓര്മ്മിപ്പിക്കുന്നു. ഇത് ഭരണഘടനയുടെ 14, 19(1)(a), 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹര്ജിയില് വാദിക്കുന്നു.
സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ സമയബന്ധിതമായ അന്വേഷണം നടത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കണം. പൊതുപരിപാടികള് റിപ്പോര്ട്ട് ചെയ്യുന്ന മാധ്യമപ്രവര്ത്തകര്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ജോലിയില് അനാവശ്യമായി ഇടപെടുന്നത് തടയുന്നതിനും കര്ശന നിര്ദ്ദേശങ്ങള് പുറപ്പെടുവിക്കണം. ബാധിക്കപ്പെട്ട മാധ്യമപ്രവര്ത്തകര്ക്ക് നഷ്ടപരിഹാരം നല്കണം. സിസിടിവി ദൃശ്യങ്ങള്, ബോഡി വോണ് ക്യാമറ ദൃശ്യങ്ങള്, ഫോട്ടോഗ്രാഫുകള്, ഡ്രോണ് ദൃശ്യങ്ങള്, ഡിറ്റന്ഷന് രജിസ്റ്ററുകള് എന്നിവ സൂക്ഷിച്ചുവെക്കാന് ഉത്തരവിടണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു. ഡല്ഹി പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന മാധ്യമപ്രവര്ത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹര്ജികളോടൊപ്പം ഈ ഹര്ജിയും പരിഗണിച്ചേക്കും.
Summary
Kerala Journalists Union Moves Supreme Court Over Alleged Delhi Police Assault
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





