
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; മെയ് 3 വരെ കടുത്ത നിയന്ത്രണങ്ങള്‍
മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. നിലവില്‍ ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഡൽഹിയിൽ പുതുതായി രോഗബാധിതരായത്.
മെയ് 3 വരെ അവശ്യസേവനങ്ങള്ക്ക്് മാത്രമെ അനുവദിക്കുകയുള്ളു. ഓക്സിജന്‍ക്ഷാമത്തിന് ഇതുവരെ രാജ്യതലസ്ഥാനത്ത് പൂര്‍ണപരിഹാരമായിട്ടില്ല. നിലവിൽ പത്ത് ലക്ഷത്തിലധികം പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

എല്‍ഡിഎഫ് തോല്‍വി എസ്ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ; കാരണമായിട്ടുണ്ടെന്ന് കെ എന്‍ ബാലഗോപാല്‍

മീൻകറിയുടെ രുചിക്കൂട്ടിൽ പ്രധാനി, കുടംപുളിക്ക് ഇത്ര ആരോഗ്യ ഗുണങ്ങളോ?

'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്



