അവള്‍ക്ക് കുട്ടികളുണ്ടാവില്ല; യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്
അര്‍ധരാത്രിയോടെ ഭര്‍ത്താവ് അവളുടെ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
ന്യൂഡല്‍ഹി: പ്രസവിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പ്രതിയെ ജസ് വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മേഘ ആര്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. താനല്ല കൊലപ്പെടുത്തിയതെന്ന് പ്രതി ആവര്‍ത്തിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പെരുമാറ്റത്തില്‍ ഇയാള്‍ പലപ്പോഴും അസ്വസ്ഥനായിരുന്നു. ഇയാള്‍ ജോലി ചെയ്ത് ഉണ്ടാക്കുന്ന പണം മുഴുവന്‍ ഇയാളോട് ചോദിക്കാതെ മേഘ അവളുടെ വിവീട്ടുകാര്ക്ക് നല്‍കുമെന്ന് ജസ് വീര്‍ പൊലീസിനോട് പറഞ്ഞു. പലപ്പോഴും തങ്ങളുടെ കാര്യങ്ങളില്‍ അവളുടെ വീട്ടുകാര്‍ അനാവശ്യമായി ഇടപെടുമെന്നും അപസ്മാരബാധിതയായതിനല് അവള്‍ക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനാവില്ലെന്നതുമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
സംഭവദിവസം ഇരുവരും പരസ്പരം വഴക്കിട്ടിരുന്നു. അതിന് ശേഷം വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ മേഘ കിടന്നുറങ്ങുകയായിരുന്നു. അര്‍ധരാത്രിയോടെ ഭര്‍ത്താവ് അവളുടെ മുറിക്കകത്ത് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടിയ ശേഷം കഴുത്തില്‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഭാര്യയുടെ പേരില്‍ ഒരു ആത്മഹത്യാ കുറിപ്പും എഴുതിവച്ചു. കൈയക്ഷരം കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്ന് പിന്നീട് ആ കുറിപ്പ് കത്തിക്കുകയും ചെയ്തു. കത്തിയ കുറിപ്പിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് വീട്ടില്‍ നിന്ന് കണ്ടെടുത്തു.
മേഘ കിടക്കയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടെതെന്നാണ് ജസ്വീര് പറഞ്ഞതെന്ന് യുവതിയുടെ പിതാവ് പറയുന്നു. എന്നാല്‍ മുഖത്തെ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഐസയുടെ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ വലിച്ചിഴച്ച് പോലീസ്. നേഹാ ബോറയടക്കം കസ്റ്റഡിയിൽ
ഒരു കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 75 lottery result

'ഫ്രാണ്ട്... ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്? ഗ്യാനേഷ് കുമാറിനെയോ അതോ നിങ്ങളുടെ കസേരയോ?': പ്രകാശ് രാജ്

എണ്ണകൾ പലതുണ്ടെങ്കിലും, ഹൃദയത്തിന് ഏത് എണ്ണയാണ് നല്ലത്?



