30കാരനായ മന്‍ സിങ് എന്നയാളാണ് കുഞ്ഞിനെ എറിഞ്ഞു കൊന്നു സ്വയം ജീവനൊടുക്കാന്‍ ചാടിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:10 am IST

News Now

ന്യൂഡല്‍ഹി: രണ്ട് വയസുള്ള കുഞ്ഞിനെ, മദ്യപിച്ചെത്തി ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് അച്ഛന്‍. പിന്നാലെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഡല്‍ഹിയിലെ കല്‍കജിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 30കാരനായ മന്‍ സിങ് എന്നയാളാണ് കുഞ്ഞിനെ എറിഞ്ഞു കൊന്നു സ്വയം ജീവനൊടുക്കാന്‍ ചാടിയത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നായിരുന്നു സംഭവങ്ങള്‍. ഭാര്യയുടെ മുത്തശ്ശിയുടെ വീട്ടില്‍ വച്ചാണ് ഇയാള്‍ കുഞ്ഞിനെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. 

മന്‍ സിങും ഭാര്യ പൂജയും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പൂജയും രണ്ട് മക്കളും കഴിഞ്ഞ കുറച്ചു ദിവസമായി മുത്തശ്ശിക്കൊപ്പമാണ് താമസം. 

അതിനിടെയാണ് മന്‍ സിങ് ഇവരെ കാണാന്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ മദ്യപിച്ച് എത്തിയത്. പിന്നാലെ കുഞ്ഞിനെ എടുത്ത് ഇയാള്‍ ടെറസിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. അതിനു ശേഷം മൂന്നാം നിലയിലേക്ക് ഓടി കയറി ഇയാളും ചാടുകയായിരുന്നു- പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates