
ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാജ്, കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി
മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി നിസാമുദ്ദീന്റെ വീടാണ് കോര്പറേഷന് തകര്‍ത്തത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊലക്കേസ് പ്രതിയുടെ വീട് ഇടിച്ച് നിരത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന്. മാര്‍ച്ച് 4 ന് ഹോളി ദിനത്തില്‍ ഉത്തം നഗറില്‍ നടന്ന സംഘര്‍ഷത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി നിസാമുദ്ദീന്റെ വീടാണ് കോര്പറേഷന് തകര്‍ത്തത്. ഞായറാഴ്ചയായിരുന്നു കോര്‍പറേഷന്റെ നീക്കം.
ഹോളി ദിനത്തില്‍ ഒരു ബലൂണിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. സംഘര്‍ഷത്തിനിടെ ഒരു യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടുയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോര്‍പറേഷന്റെ ബുള്‍ഡോസര്‍ രാജ്.
കേസില്‍ ഉള്‍പ്പെട്ട വ്യക്തികളുമായി ബന്ധപ്പെട്ട അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികളുടെ ഭാഗമായാണ് കെട്ടിടം പൊളിച്ചു നീക്കിയത് എന്നാണ് നടപടിക്ക് അധികൃതര്‍ നല്കുന്ന വിശദീകരണം. ഹോളി ദിനത്തിലെ സംഘര്‍ഷം പരാമര്‍ശിച്ച് കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ബുള്‍ഡോസര്‍ നടപടി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Delhi municipal body carries out bulldozer action against Uttam Nagar murder case accused
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)

ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

