79കാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST

News Now

ന്യൂഡല്‍ഹി; 79കാരിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ചയ്ക്കിടെ കൗമാരക്കാരന്‍ വയോധികയായ കുസും സിംഗാളിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. 

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന പ്രതിയെ പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. പതിനേഴുകാരനായ പ്രതി കച്ചവടക്കാരനാണ്. ഇയാള്‍ക്ക് നേരത്തെ വയോധികയെ അറിയുമായിരുന്നെന്നും ഇടയ്ക്ക് ഇവരുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞദിവസം മോഷണം നടത്താനായാണ് പ്രതി വയോധികയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് റഞ്ഞു.മോഷണത്തിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും അതിന് പിന്നാലെ കൗമാരക്കാരന്‍ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. പിന്നാലെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച് കടന്നുകളയുകായിരുന്നു.

ഭര്‍ത്താവ് നേരത്തെ മരിച്ചുപോതിനാല്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഒരു മകള്‍ ഭര്‍ത്താവിനൊപ്പം മറ്റൊരുമകള്‍ സ്വിറ്റ്‌സര്‍ലന്റിലുമാണ്. ശനിയാഴ്ച മകള്‍ ഫോണില്‍വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ അയല്‍വാസിയെ വിളിക്കുകയായിരുന്നു. അവര്‍ വന്ന് നോക്കിയപ്പോഴാണ് സിംഗാളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമീപപ്രദേശങ്ങളിലെ സിസി ടിവികള്‍ പരിശോധിച്ചിരുന്നു. കൂടാതെ അയല്‍വാസികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സിംഗാളിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണും ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി പൊലീസ് കണ്ടെത്തി.  പ്രതി വയോധികയുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടിയിരുന്നു. നേരത്തെ മോഷണം നടത്താന്‍ ആസൂത്രണം ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷണം പോയ മൈബൈല്‍ ഫോണും പണവും രക്തം പുരണ്ട ഷര്‍ട്ടും പൊലീസ് പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates