രാജ്യാന്തര അതിര്‍ത്തിയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണം: അമിത് ഷാ

ബിക്കാനീറില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച അമിത് ഷാ, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി

amit shah
അമിത് ഷാഎഎൻഐ
Edited by :ആതിര അഗസ്റ്റിന്‍
Last Updated :27 മേയ് 2026, 2:47 pm IST

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തിയിലെ ബാങ്കുകള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ നിയമപരവും സാമ്പത്തികവുമായ സുതാര്യത ഉറപ്പാക്കുക, വന്‍കിട ബിസിനസ്സ് സ്ഥാപനങ്ങളുടെ ഫണ്ടിംഗ് സ്രോതസ്സുകള്‍ പരിശോധിക്കുക, വ്യാജ അക്കൗണ്ടുകളും വ്യാജ കമ്പനികളും ട്രാക്ക് ചെയ്യുക, വ്യാജ ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തുക, അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച ബിക്കാനീറില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച അമിത് ഷാ, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മുതിര്‍ന്ന സംസ്ഥാന ഉദ്യോഗസ്ഥര്‍, അതിര്‍ത്തി ജില്ലകളായ ബിക്കാനീര്‍, ജൈസാല്‍മീര്‍, ബാര്‍മര്‍, ശ്രീ ഗംഗാനഗര്‍, ഫലോദി എന്നീ അഞ്ച് ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുമാരും പൊലീസ് സൂപ്രണ്ടുമാരും യോഗത്തില്‍ പങ്കെടുത്തു.

കുറ്റകൃത്യങ്ങള്‍ക്കും മയക്കുമരുന്ന് ഭീഷണിക്കും പിന്നിലെ സ്രോതസ്സുകള്‍, രീതികള്‍, നെറ്റ്‌വര്‍ക്കുകള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താനും ഈ പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാകാതിരിക്കാന്‍ ശാശ്വത പരിഹാരങ്ങള്‍ വികസിപ്പിക്കാനും അതിര്‍ത്തി ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

News Now

Summary

Demolish all illegal structures within 15 km of international border: Amit Shah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates