
രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന; പ്രദേശത്ത് തിരച്ചില്‍
തരണ്‍ തരണ്‍ സെക്ടറിലെ രാ ജോകെ അതിര്‍ത്തി ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം.
ചണ്ഡിഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന് അന്താരാഷ്ട്ര അതിര്‍ത്തി വഴിയുളള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. തരണ്‍ തരണ്‍ സെക്ടറിലെ രാ ജോകെ അതിര്‍ത്തി ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം.
പാകിസ്ഥാന് ഭാഗത്തുനിന്നും മൂന്ന് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് ബിഎസ്എഫ് സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരോട് പിന്തിരിയാന് ആവശ്യപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും, അത് അവഗണിച്ച് മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്.
സംഭവത്തിന് ശേഷം ഒരാള്‍ പാക് അതിര്‍ത്തിയിലേക്ക് തന്നെ ഓടിപ്പോയി. പ്രദേശത്ത് ബിഎസ്എഫ് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിശദമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
2 Pak Infiltrators Shot Dead Near International Border In Punjab's Tarn Taran
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര് പിടിയില്‍

ബോറിസ് ജോൺസണും നയതന്ത്ര സംഘവും കടന്നുപോയതിന് പിന്നാലെ ട്രെയിനിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: ലക്ഷ്യമിട്ടത് വിഐപികളെയെന്ന് യുക്രൈൻ
