
സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചു; റോഡരികില്‍ അനിയന്റെ മൃതദേഹം മടിയില്‍ കിടത്തി എട്ടുവയസുകാരന്, ദയനീയ കാഴ്ച
മധ്യപ്രദേശില്‍ സഹോദരനായ രണ്ടു വയസുകാരന്റെ മൃതദേഹവുമായി എട്ടുവയസുകാരന് റോഡില്‍ ഇരിക്കുന്ന ദയനീയ കാഴ്ച നൊമ്പരമാകുന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ സഹോദരനായ രണ്ടു വയസുകാരന്റെ മൃതദേഹവുമായി എട്ടുവയസുകാരന് റോഡില്‍ ഇരിക്കുന്ന ദയനീയ കാഴ്ച നൊമ്പരമാകുന്നു. മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് നിര്‍ധന കുടുംബത്തിന് ആംബുലന്‍സ് കിട്ടാതെ വന്നതോടെയാണ് സഹോദരന്റെ മൃതദേഹം മടിയില്‍ കിടത്തി എട്ടുവയസുകാരന് കാത്തുനില്‍ക്കേണ്ടി വന്നത്.
മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. പൂജാറാം ജാദവിന്റെ രണ്ടുവയസുള്ള മകനാണ് മരിച്ചത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആരോഗ്യനില വഷളായ കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂത്ത മകനായ എട്ടുവയസുകാരനും ആശുപത്രിയിലേക്ക് കൂടെ പോയിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പൂജാറാം ആശുപത്രി അധികൃതര്‍ക്ക് മുന്നില്‍ കുട്ടിയുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സിനായി കേണപേക്ഷിച്ചെങ്കിലും സഹായം ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതര്‍ സഹായം നിഷേധിച്ചതോടെ കുട്ടിയുടെ മൃതദേഹവുമായി പുറത്തുവന്ന പൂജാറാം മറ്റെതെങ്കിലും വാഹനം ലഭിക്കുന്നതിനായി റോഡരികില്‍ കാത്തുനിന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് മൃതദേഹം മൂത്തമകനെ ഏല്‍പ്പിച്ച് പൂജാറാം വണ്ടി അന്വേഷിച്ച് നടക്കാന്‍ തുടങ്ങി. കുട്ടിയെ മടിയില്‍ കിടത്തി അരമണിക്കൂര്‍ നേരമാണ് എട്ടുവയസുകാരന് റോഡരികില്‍ ഇരുന്നത്. വഴിയാത്രക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് നിര്‍ധന കുടുംബത്തിന് ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുത്തത്. അതേസമയം ആംബുലന്‍സ് ഏര്‍പ്പെടുത്തി കൊടുക്കുന്നതിന് മുന്‍പ് കുട്ടിയുടെ അച്ഛന് പുറത്തുപോയതായി ജില്ലാ ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല



