സിദ്ധ വൈദ്യം പ്രോത്സാഹിപ്പിക്കണം; ലോകമെങ്ങും എത്തിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ജസ്റ്റിസ് എസ് എസ് സുന്ദറും ജസ്റ്റിസ് ബി പുഗലേന്തിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം.

ചെന്നൈ: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ മെഡിസിനില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി സിദ്ധ വൈദ്യം പ്രോത്സാഹിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച ലോകമെമ്പാടും എത്തിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പാളയംകോട്ടയിലെ പഴയ സര്‍ക്കാര്‍ സിദ്ധ മെഡിക്കല്‍ കോളജ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
WHAT TO READ NEXT

കേരളത്തിലെ ഉള്‍പ്പടെ 20 സ്കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്ഇ
ജസ്റ്റിസ് എസ് എസ് സുന്ദറും ജസ്റ്റിസ് ബി പുഗലേന്തിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് പരാമര്‍ശം. ചെന്നൈയില്‍ 30 ഏക്കര്‍ സ്ഥലത്ത് ഇന്ത്യന്‍ മെഡിസിന് സര്‍വകലാശാല സ്ഥാപിക്കാന്‍ സംസ്ഥാനം നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്നാട് സിദ്ധ മെഡിക്കല്‍ യൂണിവേഴ്സിറ്റി ആക്ട് 2022 നിയമനിര്‍മാണത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെയും കോടതി അഭിനന്ദിച്ചു. ചെന്നൈയില്‍ പുതിയ സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം സംസ്ഥാനം പുനഃപരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സിദ്ധ വൈദ്യ സമ്പ്രദായം ഉത്ഭവിച്ച പശ്ചിമഘട്ടത്തില്‍ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസ്ഥാനം ആലോചിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബ്രിട്ടീഷുകാരുടെ കാലത്തും സിദ്ധ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ചികിത്സാ സമ്പ്രദായം ഒരു മരുന്നായി അംഗീകരിക്കപ്പെട്ടിരുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീട് ഇങ്ങോട്ട് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News

പൊലീസ് സംഘടനകളെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി: നടപടി ഭരണഘടനാ വിരുദ്ധം

അമ്മ സംഘടനയ്ക്ക് സ്പെഷല്‍ കോടതി വേണ്ടി വരുമല്ലോ ! ; പരിഹസിച്ച് ഹൈക്കോടതി
