വിവിധ തുറകളിലെ മികവിന് 14 വനിതകള്‍ക്ക് ആദരം; ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ചു

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ 28-ാമത് ദേവി അവാര്‍ഡ് ജീവിതത്തിന്റെ വിവിധ തുറകളില്‍ വിജയിച്ച 14 വനിതകള്‍ക്ക് സമ്മാനിച്ചു

Devi Awards Bhubaneswar 2024
ദേവി അവാർഡ് നേടിയ വനിതകൾക്ക് ഒപ്പം നവീൻ പട്നായിക്കും പ്രഭു ചാവ്ളയും photo: indulgexpress
Edited by :dhanojam
Last Updated :22 സെപ്റ്റംബർ 2024, 10:21 am IST

ഭുവനേശ്വര്‍: ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ 28-ാമത് ദേവി അവാര്‍ഡ് ജീവിതത്തിന്റെ വിവിധ തുറകളില്‍ വിജയിച്ച 14 വനിതകള്‍ക്ക് സമ്മാനിച്ചു. തെരഞ്ഞെടുത്ത തൊഴില്‍മേഖലകളിലും പൊതുവെ സമൂഹത്തിലും നിരവധി ആളുകളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിച്ച ഇവരുടെ നിശ്ചയദാര്‍ഢ്യമാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിക്കുന്ന ഒഡിഷ സാഹിത്യോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭുവനേശ്വറിലെ മെയ്‌ഫെയര്‍ കണ്‍വെന്‍ഷനില്‍ നടന്ന ചടങ്ങില്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ളയുടെയും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്റെയും സാന്നിധ്യത്തില്‍ മുന്‍ ഒഡിഷ മുഖ്യമന്ത്രിയും എഴുത്തുകാരനുമായ നവീന്‍ പട്നായിക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.

ഒഡീസി ശാസ്ത്രീയ സംഗീതത്തിലെ പ്രമുഖ വ്യക്തിത്വമായ ശ്യാമമണി ദേവി,അനസ്തേഷ്യോളജിസ്റ്റ് ഡോ മാമി പാരിജ, വിദ്യാഭ്യാസ വിചക്ഷണനായ പോളി പട്നായിക്, വനിതാ അവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മാന്‍സി പ്രധാന്‍, കരകൗശല വിദഗ്ധ പ്രവതി പട്രോ, ചലച്ചിത്ര സംവിധായികയും തിരക്കഥാകൃത്തും എഡിറ്ററുമായ പീനകി സിങ് രജ്പുത്, അനിത സബത്ത്, ഒഡീഷ കരകൗശല, കൈത്തറി പ്രൊമോട്ടര്‍ അമൃത സബത്ത്, ഒഡീസി നര്‍ത്തകി മധുലിത മൊഹപത്ര, ശുഭശ്രീ മുഖര്‍ജി, ശാസ്ത്രജ്ഞ ജ്യോതിര്‍മയി മൊഹന്തി, പരിസ്ഥിതി പ്രവര്‍ത്തക സബര്‍മതീ, പത്രപ്രവര്‍ത്തക ജയന്തി ബുരുദ, ടെക്‌സ്‌റ്റൈല്‍, ഫാഷന്‍ ഡിസൈനര്‍ ലിപ്‌സ ഹെംബ്രാം എന്നിവരാണ് പുരസ്‌കാരം നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now