മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭയില്‍ ചിരിപടര്‍ത്തി

മുണ്ട് അഴിഞ്ഞുപോയത് അറിയാതെ പ്രസംഗം തുടര്‍ന്ന സിദ്ധരാമയ്യയെ ശിവകുമാര്‍ കാര്യം ധരിപ്പിക്കുന്നു, ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ മുണ്ട് അഴിഞ്ഞുപോയത് നിയമസഭയില്‍ ചിരിപടര്‍ത്തി. മുണ്ടഴിഞ്ഞ് വീണതറിയാതെ പ്രസംഗം തുടര്‍ന്ന സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എത്തി ഓര്‍മ്മപ്പെടുത്തുകയായിരുന്നു.

നിയമസഭയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. എന്നാല്‍ മുണ്ടഴിഞ്ഞ് വീണതറിയാതെ സിദ്ധരാമയ്യ പ്രസംഗം തുടര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ എത്തി ഓര്‍മ്മപ്പെടുത്തുകയായിരുന്നു.മൈസൂര്‍ കൂട്ട ബലാത്സംഗത്തില്‍ പൊലീസിന്റെ നടപടികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

സിദ്ധരാമയ്യയുടെ അടുത്തേക്ക് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എത്തി ചെവിയില്‍ കാര്യം അവതരിപ്പിക്കുകയായിരുന്നു. 'ഓ അതായിരുന്നോ' എന്ന് പറഞ്ഞ് അദ്ദേഹം കുനിഞ്ഞ് മുണ്ട് എടുത്ത് ഉടുക്കുന്നതും സീറ്റില്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  മുണ്ടുടുത്ത ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടരുകയും ചെയ്തു.കോവിഡാനന്തരം ശരീരവണ്ണം വര്‍ധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു എന്നായിരുന്നു അദ്ദേഹം പ്രസംഗം തുടര്‍ന്നു കൊണ്ട് വ്യക്തമാക്കിയത്. ഇത് സഭയില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates