
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ബറേലി: ഉത്തര്പ്രദേശില് മാസ്ക് ധരിച്ചില്ലെന്ന കാരണത്താല് യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണിയടിച്ച് കയറ്റിയെന്ന് ആരോപണം. യുവാവിന്റെ അമ്മയാണ് ചിത്രങ്ങള് സഹിതം രംഗത്തെത്തിയിരിക്കുന്നത്. 3 പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരെയാണ് പരാതി.
ബറേലിയിലാണ് സംഭവം നടന്നത്. വീടിന് പുറത്തുള്ള റോഡ് വക്കില് ഇരിക്കുകയായിരുന്ന മകനെ മാസ്ക് ധരിക്കാത്തതിനെ തുടര്ന്ന് പൊലീസുകാര് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താന് അവിടെ അന്വേഷിച്ചെത്തിയപ്പോള് മകന് സ്ഥലത്തില്ല. മണിക്കൂറുകള് നീണ്ട തിരച്ചിലിനൊടുവില് മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ച് കയറ്റിയിരുന്നു.-യുവാവിന്റെ അമ്മ പരാതിയില് പറയുന്നു.
പൊലീസുകാര്ക്കെതിരെ പരാതി നല്കിയാല് മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്ട്ട് ചെയ്യുന്നു. എന്നാല്, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളില് പ്രതിയായ യുവാവ് ആണ് ഇയാള്. അതില് നിന്ന് തടിയൂരാന് പൊലീസിനെതിരെ വ്യാജ ആരോപണങ്ങള് ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്വാന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


