
'അധികാരത്തിലെത്തിയാല്‍ ആ ജഡ്ജിയുടെ നാവ് അരിഞ്ഞെടുക്കും'; ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്, കേസ് - വിഡിയോ
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ തടവു ശിക്ഷയ്ക്കു വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ്
ചെന്നൈ: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ തടവു ശിക്ഷയ്ക്കു വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് വിധിച്ച സൂറത്ത് കോടതി ജഡ്ജി എച്ച് വര്‍മ്മയുടെ നാവ് മുറിച്ചെടുക്കുമെന്നാണ് ഡിണ്ടിഗലിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മണികണ്ഠന്റെ ഭീഷണി. പ്രസംഗം വൈറല്‍ ആയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
കോണ്‍ഗ്രസിന്റെ എസ്.സി/ എസ്.ടി. വിഭാഗത്തിന്റെ പ്രതിഷേധത്തിലായിരുന്നു മണികണ്ഠന്റെ പരാമര്‍ശം. പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ: 'മാര്‍ച്ച് 23ന്, സൂറത്ത് കോടതി ജഡ്ജ് നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കേട്ടോളൂ ജഡ്ജി എച്ച് വര്‍മ്മ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് അറുത്തെടുക്കും.'
#WATCH | Tamil Nadu: "When we will come to power, we will chop off the tongue of the judge who delivered the verdict to send our leader Rahul Gandhi to jail," said Manikandan, Congress Dindigul district president during a protest organised by the party on April 6, 2023 pic.twitter.com/a2cO2jt4fm
â ANI (@ANI) April 8, 2023
പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മണികണ്ഠനെതിരെ പൊലീസ് കേസെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്റെ സ്നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍



