ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ഇവയെ പിടിച്ചെടുത്തത്

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 9:07 am IST

News Now

മുംബൈ: അപൂർവ ഇനത്തിൽപ്പെട്ടതും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി മൃ​ഗങ്ങളെ മുംബൈ വിമാനത്താവളത്തിൽ കണ്ടെത്തി. വിദേശ ഇനത്തിൽപ്പെട്ടതടക്കമുള്ള 665 മൃ​ഗങ്ങളെയാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്. ഏതാണ്ട് മൂന്ന് കോടിക്ക് മുകളിൽ മൂല്യം വരുന്നതാണ് ഇവ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ഇവയെ പിടിച്ചെടുത്തത്. പെരുമ്പാമ്പുകൾ, പല്ലികൾ, ആമകൾ, ഇഗ്വാനകൾ, വിവിധതരം ആമകൾ തുടങ്ങിയവയെയാണ് മലേഷ്യയിലേക്ക് അയക്കാനൊരുങ്ങിയ ചരക്കുകൾക്കൊപ്പം കണ്ടെത്തിയത്. 30 പെട്ടികളിൽ നിറച്ച നിലയിലാണ് ഇവയെ കണ്ടെത്തിയത്. ഇതിൽ 117 മൃ​ഗങ്ങൾ ചത്ത നിലയിലായിരുന്നു. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. വനം വകുപ്പ്, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടപടിയുണ്ടായത്. പിടികൂടിയ മൃഗങ്ങളെ വനം വകുപ്പിന് കൈമാറും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates