
മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിക്കായി ചര്‍ച്ചകള്‍ സജീവം; രാഷ്ട്രപതി ഭരണം വേണമെന്ന് കുക്കികള്‍
പ്രശ്നപരിഹാരത്തിനായി എംഎല്‍എമാരെ ബിജെപി കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ബിരേന്‍ സിങിന്റെ രാജിയെത്തുടര്‍ന്ന് മണിപ്പൂരില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ ഊര്‍ജ്ജിതമായി തുടരുന്നു. ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് ചേരും. പ്രശ്നപരിഹാരത്തിനായി എംഎല്‍എമാരെ ബിജെപി കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.
സമവായത്തിനായി നേതാക്കളും എംഎല്‍എമാരുമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് സാംബിത് പത്ര ചര്‍ച്ചകള്‍ തുടരുകയാണ്. 48 മണിക്കൂറിനകം പുതിയ സര്‍ക്കാരിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാംബിത് പത്ര സുചിപ്പിച്ചു.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായത്തില്‍ എത്താനായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കും. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി നേതൃത്വം ആഗ്രഹിക്കുന്നത്. ബിരേന്‍ സിങ് ഒഴികെ ഏതു നേതാവിനെയും അംഗീകരിക്കുമെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ എന്‍പിപി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് കുക്കി സംഘടനകളുടെ നിലപാട്. സംസ്ഥാനത്ത് 10 കുക്കി എംഎല്‍എമാരുണ്ട്. ബിരേന്‍ സിങിനെ എതിര്‍ക്കുന്ന മുതിര്‍ന്ന മന്ത്രി യുനാം ഖേംചന്ദ് സിങ്, സ്പീക്കര്‍ തോക്ചം സത്യബ്രത സിങ്, ബിശ്വജിത് സിങ് തുടങ്ങിയവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



