
ഡികെ ഇനി ഇന്ത്യയിലെ സമ്പന്നനായ മുഖ്യമന്ത്രി; കോടീശ്വരന്മാരായ ഭരണാധിപന്മാരുടെ പട്ടികയില്‍ ഒരേ ഒരു ലക്ഷപ്രഭു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുവിനെയാണ് ധനികരുടെ കാര്യത്തില്‍ ഡികെ മറികടന്നത്.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ അധികാരമേറ്റതോടെ ഇന്ത്യയിലെ ഏറ്റവും ഏറ്റവും ധനികനായ മുഖ്യമന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് സ്വന്തം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുവിനെയാണ് ധനികരുടെ കാര്യത്തില്‍ ഡികെ മറികടന്നത്. ശിവകുമാറിന്റെ ആസ്തി 1,413 കോടി രൂപയാണെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി കശ്മീര്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയാണ്. അദ്ദേഹത്തിന്റെ ആസ്തി 55 ലക്ഷമാണ്
ധനികരില്‍ രണ്ടാമതുള്ള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആസ്തി 931 കോടിയാണ്. തമിഴ്നാട് മുഖ്യമന്ത്രി വിജയിന്റെ ആസ്തി 648 കോടി രൂപയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ആസ്തി 30 കോടി രൂപയും വിഡി സതീശന്റെ ആസ്തി 6.6 കോടിയുമാണ്.
ഹിന്ദി ഹൃദയഭൂമിയില്‍ സമ്പന്നനായ മുഖ്യമന്ത്രി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആണ്. രണ്ടാമത് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും മൂന്നാമത് ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തി 1.46 കോടിയാണ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്, ബിഹാര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സംയോജിത ആസ്തി 107 കോടി രൂപയേയുള്ളൂ. പാവപ്പെട്ട മുഖ്യമന്ത്രിമാരില്‍ കഴിഞ്ഞ തവണ ഒന്നാമത് മമതയും മൂന്നാമത് പിണറായി വിജയനും ആയിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
DK Shivakumar to become India's richest chief minister with ₹1,413 crore assets
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ്, നിര്‍മ്മിക്കുന്നത് ഇന്ത്യയിലെ എസ്സാര്‍ ഗ്രൂപ്പ്; 1800 കോടി ഡോളറിന്റെ നിക്ഷേപം

സമ്പത്തിന്റെ തലസ്ഥാനവും തൃശൂര്‍ തന്നെ, കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുന്നില്‍, ഇന്ത്യയിലെ ആദ്യ പത്തില്‍


