
News Now
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്ണാടകയില് കോണ്ഗ്രസ് അധ്യക്ഷന് ഡി കെ ശിവകുമാര് പുതിയ വിവാദത്തില്. ശ്രീരംഗപട്ടണത്ത് കോണ്ഗ്രസ് സംഘടിപ്പിച്ച 'പ്രജ ധ്വനി യാത്ര'യ്ക്കിടെ ശിവകുമാര് ബസിനു മുകളില്നിന്ന് 500 രൂപ നോട്ടുകള് ജനക്കൂട്ടത്തിലേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു. വാര്ത്താ ഏജന്സിയായ എഎന്ഐയാണ് ഇതിന്റെ വിഡിയോ പുറത്തുവിട്ടത്. മാണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പണം എറിഞ്ഞത് എന്നാണ് ശിവകുമാറിന്റെ വിശദീകരണം.
#WATCH | Karnataka Congress Chief DK Shivakumar was seen throwing Rs 500 currency notes on the artists near Bevinahalli in Mandya district during the âPraja Dhwani Yatraâ organized by Congress in Srirangapatna. (28.03) pic.twitter.com/aF2Lf0pksi
â ANI (@ANI) March 29, 2023
യാത്രയ്ക്കിടെ നിരവധി കലാപരിപാടികള് സംഘടിപ്പിച്ചിരുന്നു. ഇതില് പങ്കെടുത്ത കലാകാരന്മാര്ക്ക് നേരെ ശിവകുമാര് ബസിന് മുകളില്നിന്ന് പണം എറിയുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. കോണ്ഗ്രസ് അധികാരദുര്വിനിയോഗം നടത്തുകയാണെന്ന് ബിജെപി വക്താവ് എസ്പ്രകാശ് ആരോപിച്ചു. ഇന്ത്യന് കറന്സിയെ അപമാനിക്കുക കൂടിയാണ് ശിവകുമാര് ചെയ്തിരിക്കുന്നത്. മാസങ്ങള്ക്കു മുന്പ് ഒരു മേല്പ്പാലത്തില്നിന്ന് നോട്ട്കെട്ടുകള് വാരിയെറിഞ്ഞയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേ നടപടിയാണ് ശിവകുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ ലോക്സഭ സ്പീക്കര്ക്കെതിരെ അവിശ്വാസത്തിന് കോണ്ഗ്രസ് നീക്കം; പ്രതിപക്ഷ പാര്ട്ടികളുടെ പിന്തുണ തേടും
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







