
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് പ്രതിപക്ഷ നേതാവ്
ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

ചെന്നൈ: തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. സഭയിലെ രണ്ടാമത്തെ വലിയ പാർട്ടി നേതാവെന്ന നിലയിൽ അദ്ദേഹം പ്രതിപക്ഷത്തെ നയിക്കും.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്നാടിന്റെ ഒൻപതാം മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. പിന്നാലെയാണ് ഡിഎംകെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ചെന്നൈ അണ്ണാ അറിവാലയത്തിൽ ചേർന്ന പാർട്ടി യോഗത്തിലാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ചെന്നൈയിലെ ചെപ്പോക്കിൽ ടിവികെയിലെ സെൽവം ഡിക്കെതിരെ 7,140 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉദയനിധി സ്റ്റാലിൻ വിജയിച്ചത്. ഉദയനിധി 62,992 വോട്ടുകളും സെൽവം 55,852 വോട്ടുകളും നേടി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
leader of opposition: DMK elects Udhayanidhi Stalin as leader of legislature party
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിജയ്യുടെ ഒരു ആംഗ്യവും തുറക്കപ്പെട്ട പഴയൊരു രാഷ്ട്രീയ മുറിവും; എന്താണ് സ്റ്റാലിന്റെ താടിയെല്ലിന് പിന്നിലെ ചരിത്രം?


