എംപിയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

പുതുച്ചേരിയില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

ചെന്നൈ: തമിഴ്‌നാട് എംപി എന്‍ആര്‍ ഇളങ്കോവന്റെ മകന്‍ രാകേഷ് വാഹനാപകടത്തില്‍ മരിച്ചു. 22 വയസായിരുന്നു. പുതുച്ചേരിയില്‍ നിന്ന് ചെന്നൈയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. 

വാഹനം  ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും പരിക്കേറ്റു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന അഭിഭാഷകനായ എന്‍ആര്‍ ഇളങ്കോവന്‍ 2020ല്‍ ലാണ് തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ പ്രതിനിധിയായി  രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now