ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായി പരാതി. നിയമവിരുദ്ധമായി നടത്തിയ ലിംഗപരിശോധനയില്‍ ഗര്‍ഭസ്ഥശിശു പെണ്‍കുട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മീററ്റിലാണ് സംഭവം. 2019ലാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനവും യുവതി പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. കല്യാണത്തിന് മുന്‍പ് ഭര്‍ത്താവ് നിരവധി നുണകള്‍ പറഞ്ഞിരുന്നു. ഡോക്ടര്‍ മുന്‍പ് കല്യാണം കഴിച്ചതാണ് എന്ന് അറിഞ്ഞത് പിന്നീടാണെന്ന് യുവതി പറയുന്നു.

ഭര്‍ത്താവ് നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. ലിംഗപരിശോധനയ്ക്കായി തന്നെ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയി. ഗര്‍ഭസ്ഥശിശു പെണ്ണാണ് എന്ന് അറിഞ്ഞ ഭര്‍ത്താവ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates