ചികിത്സയ്‌ക്കെത്തിയ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ എല്ലുരോഗ വിദഗ്ധന്‍ അറസ്റ്റില്‍

ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:51 am IST

ചെന്നൈ: ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. അറിയപ്പെടുന്ന എല്ലുരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.

ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now