മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ അഭ്യര്‍ഥന ചര്‍ച്ച ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സ്റ്റാലിന്‍

ശക്തമായ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

എം കെ സ്റ്റാലിന്‍Source by : ഫയല്‍
Last Updated :24 May 2024, 9:08 pm IST

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യരുതെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

നിലവിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത് ബ്രിട്ടീഷുകാരുടെ കാലത്താണ്. പരിപാലിക്കുന്നത് തമിഴ്‌നാട് സര്‍ക്കാരും. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഓരോ വശങ്ങളും പരിശോധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ദ സമിതി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ അണക്കെട്ടിന് വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയിന്മേല്‍ പഠനത്തിന് വേണ്ടിയുള്ള അനുമതി നല്‍കുകയാണെങ്കില്‍ അത് സുപ്രീംകോടതി വിധിയ്ക്ക് എതിരാകും. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now