യുദ്ധമുഖത്ത് എളുപ്പം എത്തിക്കാം; തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു- വീഡിയോ

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

അത്യാധുനിക ടാങ്ക് വേധ മിസൈല്‍ പരീക്ഷണം
Last Updated :20 January 2024, 8:46 am IST
Edited by :migrator

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനുസരിച്ച് വികസിപ്പിച്ച മിസൈല്‍ കരസേനയ്ക്ക് കരുത്തുപകരും. 

കുറഞ്ഞ ഭാരം മാത്രമുള്ള ഈ മിസൈല്‍ മറ്റുള്ളവരുടെ സഹായമില്ലാതെ ഒരാള്‍ക്ക് തന്നെ വഹിച്ചു കൊണ്ടുപോകാവുന്നതാണ് എന്നതാണ്് പ്രത്യേകത. ഇത് വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനവും സമാനമായ രീതിയില്‍ കൊണ്ടുപോകാവുന്നതാണ്.

മിസൈല്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായി ശത്രുവിന്റെ നീക്കം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ സാധിക്കും. ഇതിന് പുറമേ ആധുനിക ഇലക്ട്രോണിക്‌സ് സംവിധാനവും ഇതില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now