
മദ്യലഹരിയില്‍ കാളപ്പുറത്തേറി 'മരണപ്പാച്ചില്‍'; വീഡിയോ വൈറല്‍; യുവാവിനെതിരെ കേസ്
വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ അതിസാഹസികത.

ഡെറാഢൂണ്‍: മദ്യലഹരിയില്‍ കാളപ്പുറത്തുകയറി അതിവേഗത്തില്‍ ഓടിച്ചുപോകുന്ന യുവാവിന്റെ വീഡിയോ വൈറല്‍. വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ അതിസാഹസികത. സംഭവത്തില്‍ യുവാവാവിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ വച്ചായിരുന്നു സംഭവം.
യുവാവ് വീഡിയോ വൈറലാക്കുന്നതിനായാണ് മദ്യലഹരിയില്‍ കാളപ്പുറത്തേറി അതിവേഗത്തില്‍ പാഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മെയ് അഞ്ചാം തീയതിയായിരുന്നു സംഭവവമെന്നും പൊലീസ് പറഞ്ഞു. യുവാവിനെതിരെ നിയമനടപടി സ്വീകരിച്ചതായും, ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരം സാഹസികതകള്‍ക്ക് ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും പൊലീസ് അറിയിച്ചു.
This video is getting viral from Rishikesh.#Uttrakhand #rishikesh #chardhamyatra #SaifAliKhan #TheKerelaStory #TheKeralaStoryReview #JawanTeaser #Rajouri #RajouriAttack #Barmer #CSKvsMI #NammaBengaluralliNammaModi pic.twitter.com/hfmnLqy82r
â CRIME CONTROL REFORM ORGANIZATION (CRO) ALL INDIA (@crocrimehq) May 6, 2023
കാള അതിവേഗത്തില്‍ വരുന്നതുകണ്ട് റോഡിലുള്ളവര്‍ മാറുന്നത് വീഡിയോയില്‍ കാണാം. നിരവധി പേര് കാളയോട്ടത്തെ ജെല്ലിക്കെട്ടുമായാണ് താരതമ്യം ചെയ്തത്. നിയമനടപടി സ്വീകരിക്കാന്‍ തക്കത്തിലുള്ള ഒരു കുറ്റവും യുവാവ് ചെയ്തിട്ടില്ലെന്നുമാണ് വിഡീയോയ്ക്ക് താഴെ പലരുടെയും കമന്റുകള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്



