മൃഗബലിക്കിടെ ആടിന് പകരം മനുഷ്യനെ വെട്ടിക്കൊന്നു

ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തില്‍ മൃഗബലി നടത്തുന്നതിനിടെ അബദ്ധത്തില്‍ ആടിനെ കൈയില്‍ പിടിച്ചുനിന്ന ആളെ വെട്ടി കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST
Edited by :migrator

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തില്‍ മൃഗബലി നടത്തുന്നതിനിടെ അബദ്ധത്തില്‍ ആടിനെ കൈയില്‍ പിടിച്ചുനിന്ന ആളെ വെട്ടി കൊലപ്പെടുത്തി. മദ്യലഹരിയില്‍ ആടിനെ വെട്ടുന്നതിന് പകരം മൃഗത്തെ കൈയില്‍ പിടിച്ചുനിന്ന ആളെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മകരസംക്രാന്തി ഉത്സവത്തിനിടെ യെല്ലമ്മ ക്ഷേത്രത്തിലാണ് അബദ്ധം സംഭവിച്ചത്. ചലപ്പതിയാണ് ആടിന് പകരം മനുഷ്യനെ വെട്ടിയത്. ആടിന് ബലി കൊടുക്കുന്ന വഴിപാടിന് എത്തിയ സുരേഷാണ് വെട്ടേറ്റ് മരിച്ചത്. മദ്യലഹരിയില്‍ ആടിനെ വെട്ടുന്നതിന് പകരം മൃഗത്തെ കൈയില്‍ പിടിച്ചുനിന്ന സുരേഷിനെ ചലപ്പതി വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കഴുത്തിന് ഗുരുതരമായി വെട്ടേറ്റ സുരേഷിന് രക്തം വാര്‍ന്നൊഴുകിയാണ് മരണം സംഭവിച്ചത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചലപ്പതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 

News Now