ബുര്‍ഖയില്‍ 18ലക്ഷം രൂപയുടെ സ്വര്‍ണമുത്തുകള്‍ തുന്നിച്ചേര്‍ത്തു, തിരിച്ചറിയാതിരിക്കാന്‍ റോഡിയം കൊണ്ട് പൊതിഞ്ഞു; ദുബൈ വനിത കയ്യോടെ പിടിയില്‍

ബുര്‍ഖയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബൈ വനിത വിമാനത്താവളത്തില്‍ പിടിയില്‍

ബുര്‍ഖയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ച സ്വര്‍ണമുത്തുകള്‍ പിടിച്ചെടുത്തപ്പോള്‍, ട്വിറ്റര്‍
Last Updated :20 January 2024, 8:58 am IST

ഹൈദരാബാദ്: ബുര്‍ഖയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബൈ വനിത വിമാനത്താവളത്തില്‍ പിടിയില്‍. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഹൈദരാബാദിലെ ഷംഷാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് സംഭവം. ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. റോഡിയം പൊതിഞ്ഞ നിലയിലായിരുന്നു മുത്തുകള്‍. 

മുത്തുകള്‍ ബുര്‍ഖയില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ യാത്രക്കാരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related Article

ജ്യോതിരാദിത്യ റുമാനിയയില്‍, കിരണ്‍ റിജിജു സ്ലോവാക്യയിലേക്ക്, ഹംഗറിയില്‍ പുരി, വികെ സിങ് പോളണ്ടില്‍; ഒഴിപ്പിക്കലിന് നേതൃത്വം നല്‍കാന്‍ മന്ത്രിമാര്‍

ഒഴിപ്പിക്കല്‍ ദൗത്യത്തിന് സ്‌പൈസ് ജെറ്റും; ബുഡാപെസ്റ്റിലേക്ക് പ്രത്യേക സര്‍വീസ്

കളിക്കുന്നതിനിടെ മെട്രോ സ്‌റ്റേഷനില്‍ 25 അടി ഉയരത്തില്‍ കുടുങ്ങി; നിലവിളിച്ച് എട്ടുവയസുകാരി; രക്ഷപ്പെടുത്തി; വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now