ലഡാക്കില്‍ ഭൂചലനം, 5.5 തീവ്രത; ഉത്തരേന്ത്യയിലും പ്രകമ്പനം
5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു
ന്യൂഡല്‍ഹി: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു.
ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി പറഞ്ഞു.
ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്. ഇന്ന് രാവിലെ നാലു തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമേ പാകിസ്ഥാനില്‍ വീണ്ടും പ്രകമ്പനം ഉണ്ടായത് പരിഭ്രാന്തി പരത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍


