
റൊട്ടി ചുട്ട് എടുക്കുന്നതിനിടെ തുപ്പലോട് തുപ്പല്; ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍; വീഡിയോ
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ലഖ്നൗ: റൊട്ടി ചുടുന്നതിനിടെ അതില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടച്ചതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് പിടിയിലായതെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
थà¥à¤ वालॠरà¥à¤à¥...
— Vinay Saxena (@vinaysaxenaj) October 23, 2024
बाराबà¤à¤à¥ मà¥à¤ सड़ठà¤à¤¿à¤¨à¤¾à¤°à¥ à¤à¤°à¤¶à¤¾à¤¦ à¤à¤°à¥à¤« à¤à¤¬à¥à¤°à¤¾à¤¹à¤¿à¤® à¤à¤¾ ढाबा हà¥à¥¤ à¤à¤°à¤¶à¤¾à¤¦ तà¤à¤¦à¥à¤° मà¥à¤ रà¥à¤à¥ डालनॠसॠपहलॠथà¥à¤ लà¤à¤¾à¤¤à¤¾ था।
à¤à¥à¤ लà¥à¤à¥à¤ नॠà¤à¥à¤°à¥ à¤à¤¿à¤ªà¥ वà¥à¤¡à¤¿à¤¯à¥ बना लâिया।
à¤à¤¾à¤à¤ ठबाद ढाबॠà¤à¥ सà¥à¤ à¤à¤° दिया à¤à¤¯à¤¾ हà¥à¥¤ पà¥à¤²à¤¿à¤¸ नॠà¤à¤°à¤¶à¤¾à¤¦ à¤à¤¾ हिरासत मà¥à¤ लिया हà¥à¥¤ #barabanki #barabankipolice⦠pic.twitter.com/XZ5hy0XuAy
യുപിയില്‍ വിവിധ ജില്ലകളിലായി അടുത്തിടെയായി സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷണത്തില്‍ തുപ്പുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയില്‍ ജാമ്യമില്ലാ കുറ്റം ചുമത്തുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് യുപി സര്‍ക്കാരിന്റെ നീക്കം. അടുത്തിടെയായി ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് യുപി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്തുടനീളം എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും മാനേജര്‍മാരുടെയും നടത്തിപ്പുകാരുടെയും ജീവനക്കാരുടെയും പേരും മേല്‍വിലാസവും പ്രദര്‍ശിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭക്ഷണത്തോട് മോശം പ്രവൃത്തികള്‍ കാണിക്കുന്ന വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് സര്‍ക്കാരിനെ ഇത്തരമൊരു ഉത്തരവിറക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Related News


കാലിക്കടവ് എംഡിഎംഎ കടത്ത്: മുഖ്യപ്രതിയായ വിദേശപൗരന് യുപിയില്‍ പിടിയില്‍

സ്റ്റേഷനില്‍ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി; ഒളിവിലായിരുന്ന പൊലീസുകാരന് പിടിയില്‍



