
കേസില്‍പ്പെടുത്തുമെന്ന് ഭീഷണി; 20 ലക്ഷം രൂപ കൈക്കൂലി പണവുമായി ഇ ഡി ഉദ്യോഗസ്ഥന് അറസ്റ്റില്‍
സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്

ചെന്നൈ: കൈക്കൂലി തുകയായ 20 ലക്ഷം രൂപയുമായി ഇ ഡി ഉേദ്യാഗസ്ഥന് പിടിയിലായതിന് പിന്നാലെ ഇ ഡി മധുര ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. മധുര യൂണിറ്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയയാണ് കൈക്കൂലി പണവുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കേസില്‍ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന് പിടിയിലാകുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി മധുര ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.
സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഗുജറാത്തിലും മദ്ധ്യപ്രദേശിലും അങ്കിത് ജോലി ചെയ്തിട്ടുണ്ട്.
തമിഴ്നാട് മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇ ഡി നടപടികള്‍ കടുപ്പിച്ചിരിക്കുന്ന സമയത്താണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഇ ഡി ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന തരത്തില്‍ ഡിഎംകെ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലും ഇ ഡി ഉദ്യോഗസ്ഥന് കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

