പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ വച്ച് ബലാത്സംഗം ചെയ്തു; എട്ട് വിദ്യാര്‍ഥികള്‍ക്ക് മരണംവരെ തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എട്ടുവിദ്യാര്‍ഥികള്‍ക്ക് മരണംവരെ തടവുശിക്ഷ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST
Edited by :migrator

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ എട്ടുവിദ്യാര്‍ഥികള്‍ക്ക് മരണംവരെ തടവുശിക്ഷ. ഝാന്‍സി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെയാണ് കോടതി ശിക്ഷിച്ചത്.  തടവുശിക്ഷയ്ക്ക് പുറമെ 30,000 രൂപ പിഴയും നല്‍കണം. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഏട്ടുപ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ്കുമാര്‍ കുശ്വാഹ പറഞ്ഞു. കേസില്‍ 12 സാക്ഷികളെ കോടതി വിസ്തരിച്ചു. രോഹിത് സൈനി, ഭരത് കുമാര്‍, സഞ്ജയ് കുശ് വാഹ, ധര്‍മേന്ദ്ര സെന്‍, മോനു പര്യ, മായങ്ക് ശിവാരെ, ശൈലേന്ദ്രനാഥ് പഥക്, വിപിന്‍ തിവാരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2021 ഒക്ടോബര്‍ കോവിഡ് വ്യാപനത്തിനിടെ, പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടി സുഹൃത്തിനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് സംഭവം. ഗ്വാളിയോര്‍ റോഡിലെ പോളിടെക്‌നിക്കിന് സമീപത്തുകൂടി അവര്‍ കടന്നുപോകുമ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പ്രതികള്‍ ഇരുവരെയും പിടികൂടി ഹോസ്റ്റലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ആ സമയത്ത് ഹോസ്റ്റലില്‍ മറ്റുകുട്ടികളാരും ഇല്ലായിരുന്നു. ഒപ്പമുള്ള ആണ്‍കുട്ടിയെ അടിച്ച് അവശനാക്കിയശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിനിടെ ആ വഴിയെ കടന്നുപോകുകയായിരുന്ന എസ്‌ഐയാണ് പെണ്‍കുട്ടിയെ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയത്.

പിന്നീട് പോളിടെക്‌നിക്കിലെ കുട്ടികളുടെ ഫോട്ടോ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 2022 ഫെബ്രുവരിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now