
തെരഞ്ഞെടുപ്പ് റാലികളുടെയും റോഡ് ഷോകളുടെയും നിരോധനം നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
അതേസമയം, 300 പേരെ ഉള്‍പ്പെടുത്തി ഓഡിറ്റോറിയങ്ങളിലും മറ്റും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്ക് നിരോധനം നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 22വരെയാണ് നിരോധനം. നേരത്തെ, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നിരോധിച്ചിരുന്നു.ശനിയാഴ്ച നടത്തിയ അവലോകനത്തിന് ശേഷമാണ്, നിരോധനങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്.
അതേസമയം, 300 പേരെ ഉള്‍പ്പെടുത്തി ഓഡിറ്റോറിയങ്ങളിലും മറ്റും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ECI extends ban on physical rallies and roadshows until 22 January, 2022
â Spokesperson ECI (@SpokespersonECI) January 15, 2022
ECI grants relaxation for the political parties to the extent that indoor meetings of maximum of 300 persons or 50% of the capacity of the hall or the prescribed limit set by SDMA (1/2)
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രപാരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കൂന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




