
പേടിക്കാനില്ല എന്ന ഭാവത്തില്‍ അടുത്തുപോയി, കൊമ്പന് ചെയ്തത്?; ജീപ്പില്‍ നിന്ന് ഇറങ്ങിയോടി വിനോദസഞ്ചാരികള്‍- വീഡിയോ
സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കാട്ടില്‍ വന്യമൃഗങ്ങളുടെ അടുത്ത് പോവരുത് എന്ന് ബന്ധപ്പെട്ടവര്‍ സ്ഥിരമായി പറയുന്നതാണ്. പലപ്പോഴും ഇത് ലംഘിച്ച് വന്യമൃഗങ്ങളുടെ അരികില്‍ പോയി അപകടം ക്ഷണിച്ചുവരുത്തിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാടും കാട്ടിലെ വന്യജീവികളെയും കാണാന്‍ സഫാരി ജീപ്പില്‍ എത്തിയ വിനോദസഞ്ചാരികള്‍ ആനയെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ആനയെ പിന്തുടര്ന്ന് വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച വിനോദസഞ്ചാരികള്‍ക്ക് നേരെ ആന തിരിയുകയായിരുന്നു. ആക്രമിക്കാന്‍ മുതിര്‍ന്ന കൊമ്പനാനയെ കണ്ട് ഭയന്ന് ജീപ്പിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
'മൃഗങ്ങളെ അടുത്തുനിന്ന് കാണുന്നത് അവയക്ക് ഇഷ്ടമാണ് എന്ന് കരുതരുത്. അവ ഒരിക്കലും പ്രതികരിക്കില്ലെന്നും വിചാരിക്കരുത്. എപ്പോഴും വന്യമൃഗങ്ങളുമായി സുരക്ഷിത അകലം പാലിക്കാന്‍ തയ്യാറാവണം'- മുന്നറിയിപ്പോടെയാണ് സുരേന്ദര്‍ മെഹ്റ വീഡിയോ പങ്കുവെച്ചത്.
âIf you can go very close to #WildAnimals , that doesnât mean that they are happy to see you and wonât react one dayâ¦â
â Surender Mehra IFS (@surenmehra) November 30, 2021
We need to ensure a safe distance between animals & tourists.. #ResponsibleTourism #GentleGiant #elephant #Wildlife @susantananda3 pic.twitter.com/1pGiRBcic7
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



