
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആനക്കൂട്ടത്തില്‍ കുട്ടിയാനകള്‍ ഉണ്ടെങ്കില്‍ ചെറിയ ഒരു പ്രകോപനം മതി, ആനക്കൂട്ടം അക്രമാസക്തരാകാന്‍. ഇപ്പോള്‍ അത്തരത്തില്‍ അക്രമാസക്തരാകുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള റോഡാണ് പശ്ചാത്തലം. റോഡരികിലൂടെ വരികയാണ് ആനക്കൂട്ടം. ആനക്കൂട്ടത്തില്‍ കുട്ടിയാന ഉണ്ട്.
ആനക്കൂട്ടത്തെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ അരികിലേക്ക് ആനക്കൂട്ടം കുതിച്ചെത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
Elephant with calves are over protective and can charge at anything coming their way. Keep out of their way. In such situations, keep the vehicles engine on. They shall pass.
â Susanta Nanda IFS (@susantananda3) June 27, 2022
VC: â¦@BoskyKhannaâ© pic.twitter.com/1ocRF2Dbrw
ആനക്കൂട്ടത്തെ കണ്ട് കാറിന്റെ പിന് സീറ്റിലിരുന്നയാള്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടുന്നത് കാണാം. എന്നാല്‍ ഡ്രൈവര്‍ കാറില്‍ തന്നെയുണ്ട്. കാറിന്റെ അരികില്‍ എത്തിയ ആനക്കൂട്ടം, കാര്‍ ആക്രമിക്കാന്‍ തുടങ്ങി. എന്ജിന് ഓഫ് ചെയ്യാതെ വാഹനം ഇരമ്പിച്ചപ്പോള് ആനകള്‍ ആക്രമിക്കുന്നതില്‍ നിന്ന് അല്‍പ്പം പിന്മാറി. ഈസമയം വാഹനം പിന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


