
News Now
'ചേട്ടൻ ഒരു സംഭവം തന്നെ'; രാജസ്ഥാനി ഗായകരെ കൊണ്ട് മലയാളം പാട്ട് പാടിച്ച് ദിനേശ് പ്രഭാകർ, വിഡിയോ വൈറൽ

വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ; കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വാദം

കീവ്: യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ സുരക്ഷിതമായി ഹംഗറിയില്‍ എത്തിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഇന്ത്യന്‍ എംബസി.സഹോണി- ഉസ്ഹോറോഡ് അതിര്‍ത്തി വഴിയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റില്‍ എത്തിക്കുക. ഇതിനായി ഇന്ത്യന്‍ എംബസിയുടെ ഒരു യൂണിറ്റ് സഹോണിയില്‍ പ്രവര്‍ത്തിക്കുന്നതായി ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ഏകോപനം നടത്തിയാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി ബുഡാപെസ്റ്റില്‍ എത്തിക്കുന്നത്. ബാച്ചുകളായി തിരിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തി ബുഡാപെസ്റ്റില്‍ എത്തിക്കുക. തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ ഇവരെ നാട്ടില്‍ എത്തിക്കുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.
ബസ്, വാന്‍ എന്നിവ വഴി മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളൂ. അതിനാല്‍ കാല്‍നട യാത്ര അനുവദിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അംഗീകൃത പാസ്പോര്‍ട്ട്, റെസിഡന്റ് പെര്‍മിറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, വാക്സിനേഷന് കാര്‍ഡ് എന്നിവ കൈയില്‍ കരുതണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കെപിപി ടൈസ ബോര്ഡറില് എത്തിയവര്‍ ഉസ്ഹോറോഡിലേക്ക് തിരികെ പോകുകയും ഹംഗറിയിലെ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെടേണ്ടതുമാണ്. അതിര്‍ത്തിയില്‍ കാലതാമസം ഉണ്ടായാല്‍ കുടുങ്ങിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വിദ്യാര്‍ഥികളെ ഹംഗറി വഴി നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ക്രമീകരണം
മറ്റു അതിര്‍ത്തികള്‍ വഴി ഹംഗറിയിലേക്ക് പ്രവേശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നു. മറ്റു അതിര്‍ത്തികളില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരാം. കൂടാതെ ഇത്തരം അതിര്‍ത്തികളില്‍ എംബസിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഹംഗറിയിലേക്ക് പ്രവേശിക്കുന്നതിന് എംബസി വഴിയുള്ള സഹായം ലഭിക്കില്ല. ഇത്തരം അതിര്‍ത്തികള്‍ വഴി ബുഡാപെസ്റ്റില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ പൊതു ഗതാഗതം തെരഞ്ഞെടുക്കാന്‍ മറക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. അതേസമയം സ്ലോവാക്യ വഴിയുള്ള രക്ഷാദൗത്യത്തിന് രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ സഹോണി അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഹംഗറിയില്‍ എത്തി. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബുഡാപെസ്റ്റില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടില്‍ എത്തിക്കും. നാളെ പുലര്‍ച്ചെയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തുക.
More batches of Indian students enter Hungary from Ukrainian side at Zahony crossing, travelling onward to Budapest for return to India by AI flight today @MEAIndia @IndiainUkraine @IndianDiplomacy @DDNewslive @airindiain pic.twitter.com/XleEiGwbyH
â Indian Embassy in Hungary (@IndiaInHungary) February 26, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിദേശത്ത് ജോലി വാഗ്ദാനം; ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങര്‍ ശ്രദ്ധിക്കാം, മുന്നറിയിപ്പ്

പ്രതിഷേധം ഫലം കണ്ടു; യുപിഐ ഫീസ് നടപ്പാക്കുന്നത് നീട്ടിവെച്ചു, പുതിയ തീയതി പിന്നീട്
