
റിസര്‍വ് ബാങ്കിന്റെ 8.7 കോടി മോഷ്ടിച്ചു; ഇരുമ്പു പെട്ടിയില്‍ പണം കടത്തുന്ന ദൃശ്യങ്ങള്‍, ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
ജനുവരി 13-ന് ഇരുമ്പുപെട്ടികളിലാണ് രണ്ട് കരാര്‍ തൊഴിലാളികളുടെ സഹായത്തോടെ ഇയാള്‍ പണം കടത്തിയത്

അഹമ്മദാബാദ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ.) കറന്‍സി ചെസ്റ്റില്‍നിന്ന് 8.7 കോടി രൂപ മോഷ്ടിച്ച പൊതുമേഖല ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡയിലെ ജീവനക്കാരനായ ഹര്‍സിദ്ധ കഡിയാറാണ് പിടിയിലായത്. ആര്‍ബിഐയുടെ കറന്‍സി ചെസ്റ്റുള്ള കലുപുര്‍ പ്രദേശത്തെ ബാങ്ക് ഓഫ് ബറോഡയിലെ പണം സൂക്ഷിപ്പ് ചുമതലക്കാരനായിരുന്നു ഇയാള്‍.
ജനുവരി 13-ന് ഇരുമ്പുപെട്ടികളിലാണ് രണ്ട് കരാര്‍ തൊഴിലാളികളുടെ സഹായത്തോടെ ഇയാള്‍ പണം കടത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ ഏപ്രില്‍ 20 വരെ ജോലിക്കു ഹാജരായിരുന്നു. പിന്നീട് ദീര്‍ഘകാല അവധിയില്‍പ്പോയി. പുതിയ ചുമതലക്കാരന് ജോലിക്കെത്തി ഓഡിറ്റ് നടത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജനുവരി 13-ന് ബാങ്കിലെത്തുന്നതും തിരിച്ച് പെട്ടികളുമായി മടങ്ങുന്നതും കണ്ടെത്തി.
ഹര്സിദ്ധറിന്റെ കാറില്‍നിന്ന് 2.2 കോടി രൂപ കണ്ടെടുത്തിരുന്നു. മോഷണം അറിയാതിരിക്കാന്‍ ആര്‍ബിഐയുടെ പോര്‍ട്ടലില്‍ വ്യാജ ബാലന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ അപ്ലോഡ് ചെയ്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മോഷ്ടിച്ച പണം സ്വത്തുക്കള്‍ വാങ്ങാനും ക്രിപ്റ്റോ കറന്‍സിയിലേക്കും മാറ്റിയതായും കണ്ടെത്തി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Employee steals Rs 8.7 crore from Ahmedabad bank, buys properties; arrested
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

30 കോടി നിങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ എന്തൊക്കെ ചെയ്യാമായിരുന്നു?

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

